റിമോട്ട് കൺട്രോൾ വഴി ഛത്തീസ്ഗഡിൽ ഗ്രാമീൺ ആവാസ് ന്യായ് യോജന പദ്ധതിക്ക് തുടക്കം കുറിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് അദ്ദേഹം പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചത്. ഈ റിമോട്ട് കൺട്രോൾ പൊക്കിപ്പിടിച്ചുകൊണ്ട് പ്രധാനമന്ത്രി മോദിക്കെതിരെ രാഹുൽ വിമർശനങ്ങൾ ഉന്നയിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഇങ്ങനെ ഒരു റിമോട്ട് കൺട്രോൾ ഉണ്ട്. എന്നാൽ അദ്ദേഹം അത് ‘രഹസ്യമായി’ മാത്രമേ അമർത്തുകയുള്ളൂ.’നമ്മൾ തുറന്ന സ്ഥലത്ത് വച്ച് റിമോട്ട് കൺട്രോളിന്റെ ബട്ടൺ അമർത്തുന്നു. എന്നാൽ ബിജെപി അത് രഹസ്യമായി അമർത്തുകയും, പിന്നാലെ അദാനിക്ക് മുംബൈ വിമാനത്താവളം ലഭിക്കുകയും ചെയ്യുന്നു. പൊതുമേഖല സ്വകാര്യവൽക്കരിക്കപ്പെടുന്നു.
ലോകസഭയിൽ അദാനിയെ കുറിച്ച് പ്രധാനമന്ത്രിയോട് ചോദിച്ചപ്പോൾ എനിക്ക് മറുപടി ലഭിച്ചു, എന്റെ ലോകസഭാ അംഗത്വം റദ്ദാക്കിയെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മധ്യപ്രദേശിലെ റാലിയെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി മോദി കോൺഗ്രസിനെ ‘തുരുമ്പിച്ച ഇരുമ്പ്’ വിശേഷിപ്പിച്ചതിന് പിന്നാലെ ആയിരുന്നു രാഹുലിന്റെ പ്രത്യാക്രമണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക