തിരുവനന്തപുരം: സംസ്ഥാനത്ത് നബിദിനം പ്രമാണിച്ച് പൊതു അവധി 28-ന്. നേരത്തെ നബിദിനത്തിന്റെ പൊതു അവധി പ്രഖ്യാപിച്ചിരുന്നത് 27-നായിരുന്നു. എന്നാൽ സെപ്റ്റംബർ 28-ന് പൊതു അവധി നൽകണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് എംഎൽഎ കത്ത് സമർപ്പിച്ചിരുന്നു.
കൊണ്ടോട്ടി എംഎൽഎയും മുസ്ലീം ലീഗ് നേതാവുമായ ടിവി ഇബ്രാഹിം ആണ് മുഖ്യമന്ത്രിക്ക് കത്ത് നൽകിയത്. മാസപ്പിറവി കാണാത്തതിനാൽ നബിദിനം സെപ്റ്റംബർ 28-ന് തീരുമാനിച്ച സാഹചര്യത്തിലാണ് പൊതു അവധി 28ലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക