കോൺഗ്രസ് നേതാവും എംപിയുമായ ഹൈബി ഈഡനെ സോളാർ ലൈംഗിക പീഡന ആരോപണ കേസിൽ കോടതി കുറ്റവിമുക്തമാക്കി. സിബിഐ റിപ്പോർട്ട് അംഗീകരിക്കരുതെന്ന പരാതിക്കാരിയുടെ ഹർജി തള്ളിയ തിരുവനന്തപുരം സിജെഎം കോടതി സിബിഐ സമർപ്പിച്ച കേസിന് തെളിവില്ലെന്ന റിപ്പോർട്ട് അംഗീകരിക്കുകയും ചെയ്തു.
എഐസിസി ജനറൽ സെക്രട്ടറിയായ കെ സി വേണുഗോപാലിനെ നേരത്തെ തന്നെ കോടതി കുറ്റവിമുക്തനാക്കിയിരുന്നു. എംപിമാരായ ഹൈബി ഈഡനും അടൂർ പ്രകാശിനും ഒപ്പം അനിൽകുമാറിനും എതിരെയുള്ള ആരോപണം തള്ളി സിബിഐ കോടതിയിൽ ഇവർക്ക് ക്ലീൻചിറ്റ് നൽകിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക