കോഴിക്കോട് രാജ്യാന്തര വിമാനത്താവളത്തിൽ വൻ സ്വർണ്ണ വേട്ട. കസ്റ്റംസിന്റെ നേതൃത്വത്തിൽ മൂന്ന് കോടിയോളം രൂപ വില വരുന്ന അഞ്ചര കിലോ സ്വർണ്ണമാണ് പിടിച്ചെടുത്തത്. സംഭവത്തിൽ അഞ്ചുപേരെ കസ്റ്റംസ് അറസ്റ്റ് ചെയ്തു.
കോഴിക്കോട് കൊടുവള്ളി സ്വദേശികളായ മുഹമ്മദ് ബഷീർ, മുഹമ്മദ് മിഥിലാജ്, ചേലാർക്കാട് സ്വദേശിയായ അസീസ്, മലപ്പുറം സ്വദേശികളായ സമീർ അബ്ദുൽ സക്കീർ എന്നിവരാണ് കസ്റ്റംസിന്റെ പിടിയിലായത്. സംഭവത്തിൽ മറ്റൊരു പ്രതി ലിഗേഷിനെ സിഐഎസ്എഫ് കസ്റ്റംസിനെ ഏൽപ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക