പ്രതികൂല കാലാവസ്ഥയെ തുടർന്ന് വിഴിഞ്ഞം തുറമുഖത്ത് ആദ്യ കപ്പൽ എത്തുക ഒക്ടോബർ 15ന് ആയിരിക്കുമെന്ന് തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിൽ അറിയിച്ചു.
നേരത്തെ ഒക്ടോബർ അഞ്ചിന് കപ്പൽ എത്തുമെന്ന് അറിയിച്ചിരുന്നുവെങ്കിലും പ്രതികൂല കാലാവസ്ഥയെ തുടർന്ന് തീയതി മാറ്റുകയായിരുന്നു. നല്ല രീതിയിൽ നിർമ്മാണം വിഴിഞ്ഞത്ത് പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു. ചൈനയിലെ ഷാങ്ഹായ് തീരത്ത് നിന്ന് ആഗസ്റ്റ് 31ന് പുറപ്പെട്ട കപ്പൽ ഒക്ടോബർ പതിനഞ്ചോടെ വിഴിഞ്ഞത്ത് എത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക