കേന്ദ്രത്തെ പ്രശംസിച്ചു ഒഡീഷ മുഖ്യമന്ത്രിയും ബിജെഡി തലവനുമായ നവീന്‍ പട്നായിക് രംഗത്ത്. വിവിധ വിഷയങ്ങളില്‍ മോദി സര്‍ക്കാരിനെതിരെ ആക്രമണം അഴിച്ചുവിടാന്‍ നിരന്തരം ശ്രമിക്കുന്നതിനിടെ ആണ് പ്രതിപക്ഷത്തിന് ഈ അപ്രതീക്ഷിത തിരിച്ചടി.
കേന്ദ്രത്തെ ഒഡീഷ മുഖ്യമന്ത്രിയും ബിജെഡി തലവനുമായ നവീന്‍ പട്നായിക് പ്രശംസിച്ചതാണ് പ്രതിപക്ഷത്തിന് തലവേദനയായത്. അഴിമതി തുടച്ചുനീക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടികളെയും വിദേശനയത്തെയുമാണ് നവീന്‍ പട്നായിക്ക് പ്രശംസിച്ചത്.
ഇതിന് പിന്നാലെ മോദി സര്‍ക്കാരിന് 10ല്‍ 8 മാര്‍ക്കും അദ്ദേഹം നല്‍കിയിരുന്നു . ഒഡീഷ ലിറ്ററേച്ചര്‍ ഫെസ്റ്റിവലിലെ ഒരു സംവാദത്തില്‍ പങ്കെടുക്കുകയായിരുന്നു പട്നായിക്. ‘മോദി സര്‍ക്കാര്‍ വിദേശനയത്തിലും മറ്റ് പല വിഷയങ്ങളിലും ചെയ്ത കാര്യങ്ങള്‍ കാരണം, ഞാന്‍ അവര്‍ക്ക് 10 ല്‍ 8 ഉം നല്കുന്നു. കൂടാതെ, ഈ സര്‍ക്കാരില്‍ അഴിമതിയും കുറവാണ്’ എന്നാണ് പട്നായിക് പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക