നടി സ്വര ഭാസ്ക്കറിനും സമാജ്വാദി പാര്‍ട്ടി നേതാവ് ഫഹദ് അഹമ്മദിനും പെണ്‍കുഞ്ഞ് പിറന്നു. കുഞ്ഞിനും ഭര്‍ത്താവിനുമൊപ്പമുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് സ്വര തന്നെയാണ് സന്തോഷവാര്‍ത്ത ആരാധകരെ അറിയിച്ചത്. കഴിഞ്ഞ ശനിയാഴ്ച്ചയാണ് താരം പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.
https://www.instagram.com/p/CxndU9jLIJw/?utm_source=ig_web_copy_link&igshid=MzRlODBiNWFlZA==
റാബിയ എന്നാണ് കുഞ്ഞിന് പേര് നല്‍കിയിരിക്കുന്നത്. ‘ഒരു പുതിയ ലോകത്തേക്ക് കാലെടുത്തു വെച്ചുവെന്നും സ്നേഹം നല്‍കിയവരോടെല്ലാം നന്ദി പറയുന്നുവെന്നും’ സ്വര കുറിച്ചു. ആശുപത്രിയില്‍ നിന്നുള്ള ചിത്രങ്ങളും സ്വരയുടെ പോസ്റ്റിലുണ്ട്. എന്നാല്‍ കുഞ്ഞിന്റെ മുഖം വെളിപ്പെടുത്തിയിട്ടില്ല.
ഇരുവര്‍ക്കും ആശംസ നേര്‍ന്ന് നിരവധി പേര് പോസ്റ്റിന് താഴെ കമന്റ് ചെയ്തിട്ടുണ്ട്. രണ്ടു വര്‍ഷത്തെ പ്രണയത്തിന് ശേഷം സ്പെഷല്‍ മാര്യേജ് ആക്ട് പ്രകാരം കഴിഞ്ഞ ജനുവരി ആറിനാണ് സ്വരയും ഫഹദും വിവാഹിതരായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക