കാസർകോട്: കാസറകോട് നടന്ന വാഹനാപകടത്തിൽ അഞ്ച് പേർ മരിച്ചു. പള്ളത്തടുക്കയിൽ സ്കൂൾ ബസും ഓട്ടോയും കൂട്ടിയിടിച്ചാണ് അപകടം. ഓട്ടോ ഡ്രൈവറും നാല് യാത്രക്കാരുമാണ് മരിച്ചത്.
മൊഗ്രാൽപുത്തൂർ കടവത്ത് സ്വദേശികളായ അബ്ദുൽ റഊഫ്, ബീഫാത്തിമ, നബീസ, ബീഫാത്തിമ മൊഗർ, ഉമ്മാലിമ്മ എന്നിവരാണ് മരിച്ചത്.സ്കൂൾ കുട്ടികളെ വീട്ടിലിറക്കി തിരിച്ചു വരികയായിരുന്ന ബസും ഓട്ടോറിക്ഷയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.
സംഭവ സ്ഥലത്ത് നിന്ന് തന്നെ മുന്ന് പേർ മരണപ്പെടുകയായിരുന്നു. മറ്റു രണ്ടുപേർ ആശുപത്രിയിലേക്ക് കൊണ്ടു പോകുമ്പോഴാണ് മരിച്ചത്. മരിച്ചവരുടെ മൃതദേഹം കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിലെത്തിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക