രാജ്യത്ത് കേബിൾ ടെലിവിഷൻ നെറ്റ്വർക്ക് നിയമങ്ങൾ കേന്ദ്ര സർക്കാർ ഭേദഗതി ചെയ്തു . ടെലിവിഷൻ പ്രക്ഷേപണത്തിനപ്പുറം സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന മൾട്ടി-സിസ്റ്റം ഓപ്പറേറ്റർ രജിസ്ട്രേഷൻ പുതുക്കുന്നതിനുള്ള പുതിയ നടപടി ക്രമം ആയി .
പുതിയ ഭേദഗതി പ്രകാരം എംഎസ്ഒകൾ പുതിയ രജിസ്ട്രേഷനും പുതുക്കലിനുമായി എംഐബിയുടെ ബ്രോഡ്കാസ്റ്റ് സേവാ പോർട്ടലിൽ ഓൺലൈനായി അപേക്ഷിക്കേണ്ടതാണ്. പത്ത് വർഷ കാലവധിയാണ് എംഎസ്ഒ രജിസ്ട്രേഷനുകൾക്കുള്ളത്.
1000 രൂപയാണ് ഇതിനുള്ള പ്രോസസ്സിംഗ് ഫീസ്. രജിസ്ട്രേഷൻ കാലാവധി അവസാനിക്കുന്നതിന് കുറഞ്ഞത് രണ്ട് മാസം മുൻപായി പുതുക്കുന്നതിനുള്ള അപേക്ഷ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കോ സംശയങ്ങൾക്കോ [email protected] എന്ന ഇ-മെയിലിൽ ബന്ധപ്പെടാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക