ലണ്ടൻ: ഹാരിപോട്ടർ എന്ന പ്രശസ്ത ചിത്രത്തിലെ പ്രൊഫസർ ഡംബിൾഡോറിലൂടെ ശ്രദ്ദേയനായ നായകൻ മൈക്കൽ ഗാംബെൽ അന്തരിച്ചു. 82 വയസായിരുന്നു. ഹരിപോട്ടറിന്റെ പുറത്തിറങ്ങിയ 8 ചിത്രങ്ങളിൽ 6 എണ്ണത്തിലും ഡംബിൾഡോറിന്റെ വേഷമണിഞ്ഞിരുന്നത് ഗാംബലായിരുന്നു. ടെലിവിഷൻ,റേഡിയോ,നാടകങ്ങൾ എന്നിവയിലെയും നിറ സാന്നിധ്യമായിരുന്നു ഇദ്ദേഹം.
ലണ്ടനിലെ റോയൽ നാഷണൽ തിയേറ്ററിലെ അംഗമായാണ് കരിയർ ആരംഭിക്കുന്നത്. നിരവധി ഷേക്സ്പിയർ നാടകങ്ങളിൽ വേഷമിട്ടു. വിനോദ വ്യവസായത്തിലെ സേവനങ്ങൾക്ക് 1998 ൽ അദ്ദേഹത്തെ നൈറ്റ് പദവി നൽകി ആദരിച്ചിരുന്നു. 1965 ൽ ഒഥല്ലോ എന്ന ചിത്രത്തിലൂടെയാണ് ഗാംബോൺ സിനിമ അരങ്ങേറ്റം നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക