അമിതമായി മുടികൊഴിച്ചിൽ ഉള്ളവരാണോ നിങ്ങൾ. മുടികൊഴിച്ചിൽ എന്തൊക്കെ ചെയ്തിട്ടും മാറുന്നില്ലെങ്കിൽ നിങ്ങൾ ചെയ്ത് പോരുന്ന ചില കാര്യങ്ങൾ അടിയന്തരമായി നിർത്തിയേ പറ്റൂ.
അമിതമായി മുടി കഴുകുന്നത്
തലയോട്ടിയുടെ വൃത്തിയാണ് മുടിയുടെ ആരോഗ്യം. അതുകൊണ്ട് തന്നെ അഴുക്കടിയാതെ നോക്കണം. പക്ഷേ, അധികമായാൽ അമൃതും വിഷമാണെന്ന് പറയുന്നത് പോലെ അമിതമായി മുടി കഴുകുന്നതും വിപരീത ഫലം ചെയ്തേക്കാം.
ടവൽ കൊണ്ട് മുടിയുണക്കുന്നത്
തോർത്ത് കൊണ്ട് മുടി ഉരച്ച് തുടയ്ക്കുന്നവരാണോ നിങ്ങൾ ? എങ്കിൽ ഈ പതിവും അവസാനിപ്പിക്കണം. സാധാരണ തോർത്തിന് പകരം മൈക്രോഫൈബർ ടവൽ പോലുള്ളവ ഉപയോഗിച്ച് മുടി ഉണക്കാം.
സ്റ്റൈലിംഗ് വസ്തുക്കളുടെ ഉപയോഗം
ബ്ലോ ഡ്രയർ, സ്ട്രെയ്റ്റനറുകൾ, കേർളർ എന്നിവ അമതിമായി ഉപയോഗിക്കുന്നത് ഹെയർ ഫോളികിൾസിനെ തകരാറിലാക്കും. സ്റ്റൈലിംഗ് ടൂൾസ് അടക്കടി ഉപയോഗിക്കേണ്ടി വന്നാൽ ചൂട് കുറഞ്ഞ നല്ല ഗുണനിലവാരമുള്ള ടൂളുകൾ ഉപയോഗിക്കുക. ഒപ്പം ഹീറ്റ് പ്രൊട്ടക്ടന്റ് ജല്ലുകളോ സ്പ്രേയോ ഉപയോഗിക്കണം.
നനഞ്ഞ മുടി ചീകുന്നത്
നനഞ്ഞ മുടി ചീകാൻ പാടില്ല. മുടി ഉണങ്ങിയ ശേഷം പല്ലകലമുള്ള ചീപ്പ് കൊണ്ട് വേണം മുടി ചീകാൻ.
ഇറുക്കിയ ബാൻഡുകൾ
മുടി കെട്ടിവയ്ക്കുമ്പോൾ ഇറുകിയ ഹെയർ ബാൻഡുകളും ക്ലിപ്പുകളും ഉപയോഗിക്കരുത്. സാറ്റിൻ സ്ക്രഞ്ചികൾ ഉപയോഗിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക