ബംഗളുരു: നടൻ സിദ്ധാർത്ഥിന് നേരെ പ്രതിഷേധം. പുതിയ സിനിമയുടെ പ്രമോഷനായ വാർത്താ സമ്മേളനം തടഞ്ഞു. ബംഗളുരു മല്ലേശ്വരത്തുള്ള എസ്ആർവി തിയറ്ററിൽ വച്ചായിരുന്നു സംഭവം.
കാവേരി നദീജലത്തർക്കത്തെത്തുടർന്ന് തമിഴ് സിനിമകൾ കർണാടകയിൽ പ്രദർശിപ്പിക്കരുതെന്ന് കന്നഡ സംഘടനകൾ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കന്നഡ രക്ഷണ വേദികെ പ്രവർത്തകർ സിദ്ധാർത്ഥിന്റെ വാർത്താ സമ്മേളനം തടഞ്ഞത്.
ഇന്ന് റിലീസ് ചെയ്ത ‘ചിക്കു’ എന്ന സിനിമയുടെ പ്രമോഷനായി കർണാടകത്തിൽ എത്തിയതായിരുന്നു സിദ്ധാർത്ഥ്.
BREAKING: #Chiththa actor #Siddharth was FORCED to leave in the middle of a press conference which held at Karnataka. #CauveryIssue | #CauveryWater protestors have suddenly entered the event and asked Siddharth to… pic.twitter.com/6fBcQufuRX
— Manobala Vijayabalan (@ManobalaV) September 28, 2023
പ്രസ് മീറ്റ് തുടങ്ങുന്നതിനിടെ ഒരു കൂട്ടം ആളുകൾ തിയറ്ററിന് ഉള്ളിൽ പ്രവേശിക്കുകയും പ്രതിഷേധം ഉയർത്തുകയും ആയിരുന്നു. പിന്നാലെ എല്ലാ മാധ്യമ പ്രവർത്തകരോടും നന്ദി പറഞ്ഞ സിദ്ധാർത്ഥ് അവിടെ നിന്നും പോയി. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. എന്നാൽ സിദ്ധാർത്ഥിന് ഇറക്കിവിട്ടത് ശരിയായില്ലെന്ന് ചൂണ്ടിക്കാട്ടി ഒരു വിഭാഗം രംഗത്തെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക