ജാർഖണ്ഡിലെ വെസ്റ്റ് സിംഗ്ഭും ജില്ലയിൽ നക്സൽ ആക്രമണത്തെ തുടർന്ന് സൈനികൻ കൊല്ലപ്പെട്ടു. സെൻട്രൽ റിസർവ് പോലീസ് ഫോഴ്സ് (CRPF) കോബ്ര ബറ്റാലിയൻ 209-ലെ സൈനികൻ ആണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു.
തുംബഹാക, സർജോംബുരു ഗ്രാമങ്ങൾക്ക് സമീപമുള്ള കുന്നുകളിൽ നക്സലൈറ്റുകൾ സ്ഥാപിച്ച ഐഇഡി പൊട്ടിത്തെറിക്കുകയും ഇത് സൈനികന്റെ മരണത്തിലേക്ക് നയിക്കുകയുമായിരുന്നു. സൈനികരായ ഇൻസ്പെക്ടർ ഭൂപേന്ദറും കോൺസ്റ്റബിൾ രാജേഷും മേഖലയിലെ നക്സലൈറ്റുകൾക്കെതിരായ സംയുക്ത ഓപ്പറേഷന്റെ ഭാഗമായിരുന്നു.
സ്ഫോടനത്തിന് പിന്നാലെ ഇവരെ വിമാനമാർഗം റാഞ്ചിയിൽ ചികിത്സയ്ക്കായി കൊണ്ടുപോയി. എന്നാൽ കോൺസ്റ്റബിൾ രാജേഷ് മരണത്തിന് കീഴടങ്ങുകയായിരുന്നു. നിസാര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇൻസ്പെക്ടർ ഭൂപേന്ദറിന്റെ ആരോഗ്യ നിലയിൽ ആശങ്കപെടേണ്ട സാഹചര്യമില്ലെന്നാണ് റിപ്പോർട്ടുകൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക