കൊച്ചിയിൽ യുവ ജ്യോത്സ്യനെ ഹോട്ടൽ മുറിയിൽ വിളിച്ചുവരുത്തി ശീതളപാനീയം നൽകി മയക്കി കിടത്തി യുവതിയും സുഹൃത്തും ചേർന്ന് 13 പവൻ സ്വർണാഭരണങ്ങളും ഫോണും കവർന്നു. ഇടപ്പള്ളിയിലെ ഹോട്ടൽ മുറിയിൽ 24-നായിരുന്നു സംഭവം.
സാമൂഹ്യ മാധ്യമത്തിലൂടെയാണ് ഇവർ പരിചയപ്പെട്ടത്.കേസിൽ പ്രതികളെ അന്വേഷിക്കു\ന്നതായി എളമക്കര പോലീസ് പറഞ്ഞു .അഞ്ച് പവന്റെ മാല, മൂന്നു പവന്റെ ചെയിൻ, മൂന്നു പവന്റെ മോതിരം എന്നിവയടക്കം 13 പവൻ ആഭരണങ്ങളും 30,000 രൂപയുടെ മൊബൈൽ ഫോണുമാണ് കവർന്നത്.
തൃശ്ശൂർ വടക്കാഞ്ചേരി സ്വദേശിനി ആതിര (30), തിരുവനന്തപുരം സ്വദേശി അരുൺ (34) എന്നാണ് പ്രതികൾ ജ്യോത്സ്യനോടു പറഞ്ഞിരുന്ന പേരുകൾ. ഇവരുടെ വിലാസം വ്യാജമാണെന്നും സൂചനയുണ്ട്.പൂജയെക്കുറിച്ചും ദോഷം മാറാനുള്ള വഴിപാടുകളെക്കുറിച്ചും ചോദിച്ചറിഞ്ഞ് ജ്യോത്സ്യനുമായി സൗഹൃദം സ്ഥാപിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക