കോഴിക്കോട്: കോഴിക്കോട് കടപ്പുറത്ത് നീലത്തിമിംഗലത്തിന്റെ ജഡം കരക്കടിഞ്ഞു. കോഴിക്കോട് സൗത്ത് ബീച്ചിലാണ് അഴുകിത്തുടങ്ങിയ നിലയിൽ തിമിംഗലത്തിന്റെ ജഡം കരക്കടിഞ്ഞത്.
മത്സ്യത്തൊഴിലാളികളാണ് കടലിൽ ഒഴുകി നടക്കുന്ന നിലയിൽ നീലത്തിമിംഗലത്തിന്റെ ജഡം ആദ്യം കണ്ടത്. ശക്തമായ തിരയിൽ പിന്നീട് കരക്കടിയുകയായിരുന്നു. തിമിംഗലത്തിന്റെ ജഡത്തിന് ഒരാഴ്ചയോളം പഴക്കമുണ്ടെന്നാണ് നിഗമനം.
പോസ്റ്റ് മോർട്ടം ചെയ്ത ശേഷം ജഡം കുഴിച്ചിടുമെന്ന് മൃഗസംരക്ഷണ വകുപ്പ് അധികൃതർ അറിയിച്ചു. 15 അടിയിലേറെ വലുപ്പമുള്ള തിമിംഗലത്തെ കാണാൻ നിരവധി പേരാണ് എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക