പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രം എമ്പുരാന്റെ ഏറ്റവും പുതിയ അപ്ഡേറ്റ് എത്തി. പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്യുന്ന എമ്പുരാന് എന്ന സിനിമയുടെ ചിത്രീകരണം ഒക്ടോബര്‍ അഞ്ചിന് ആരംഭിക്കുമെന്നാണ് പുതിയ വിവരം.
എമ്പുരാനെക്കുറിച്ചുള്ള രണ്ട് സുപ്രധാന കാര്യങ്ങളാണ് പിന്നണി പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്. ലൂസിഫര്‍ നിര്‍മ്മിച്ച ആശിര്‍വാദ് സിനിമാസിനൊപ്പം തമിഴിലെ പ്രമുഖ നിര്‍മ്മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സ് കൂടി നിര്‍മ്മാണത്തില്‍ സഹകരിക്കുന്നുണ്ട് എന്നതാണ് മറ്റൊരു അപ്ഡേറ്റ്.
രോമാഞ്ചം കൊള്ളിക്കുന്ന ഒരു ലോഞ്ചിങ് വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. പികെ രാംദാസിന്റെ ആരാണ് സ്റ്റീഫന്‍ നെടുംപള്ളി എന്ന ആവേശം നിറയ്ക്കുന്ന ചോദ്യം അവശേഷിപ്പിച്ചിട്ടാണ് ലൂസിഫര്‍ അവസാനിപ്പിച്ചത്. ലോഞ്ചിങ് വീഡിയോയില്‍ ആ ചോദ്യം ഒരിക്കല്‍ കൂടെ ഊന്നി ചോദിച്ചുകൊണ്ട്. അതിനുള്ള ഉത്തരം തിരഞ്ഞുകൊണ്ടുമാണ് 2 മിനിട്ട് 34 സെക്കന്റ് ദൈര്‍ഘ്യമുള്ള ലോഞ്ചിങ് വീഡിയോ പുറത്തുവിട്ടിരിയ്ക്കുന്നത്.
വീഡിയോയുടെ അവസാനമാണ് അബ്രഹാം ഖുറേഷി അബ്രഹാം എന്ന് പറഞ്ഞ് മോഹന്‍ലാലിന്റെ മാസ് എന്‍ട്രി. അതാണ് പ്രേക്ഷകരെ രോമാഞ്ചം കൊള്ളിക്കുന്നത്.
പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് പ്രോജക്റ്റ് ഡിസൈന്‍ നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സുജിത്ത് വാസുദവ് ആണ്. സംഗീതം ദീപക് ദേവ്. പ്രൊഡക്ഷന്‍ കണ്ട്രോളര് സിദ്ധു പനയ്ക്കല്‍, കലാസംവിധാനം മോഹന്‍ദാസ്, എഡിറ്റിംഗ് അഖിലേഷ് മോഹന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ വാവ, ക്രിയേറ്റീവ് ഡയറക്ടര്‍ നിര്‍മല്‍ സഹദേവ്, സൗണ്ട് ഡിസൈന്‍ എം ആര് രാജാകൃഷ്ണന്, ആക്ഷന്‍ കൊറിയോഗ്രഫി സ്റ്റണ്ട് സില്‍വ, വസ്ത്രാലങ്കാരം സുജിത്ത് സുധാകര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക