നടൻ ഭീമൻ രഘുവിന്റെ രീതികളോട് കടുത്ത വിയോജിപ്പുമായി സി.പി.എം പ്രവർത്തകർ . പ്രാദേശിക വാട്സാപ്പ് ഗ്രൂപ്പുകളിൽ ട്രോളുകൾ നിറയുന്നു. രഘു ചെങ്കൊടി താഴെവെക്കണമെന്നും നേതൃത്വം രഘുവിനെ തള്ളിപ്പറയണമെന്നുമാണ് ഗ്രൂപ്പുകളിൽ ആവശ്യമുയരുന്നത്.
കരുവന്നൂർ ബാങ്ക് അഴിമതിയുമായി ബന്ധപ്പെട്ട് പ്രതിരോധത്തിലായ സമയത്തുതന്നെയാണ് രഘുവിന്റെ പേരിൽ പാർട്ടി പരിഹസിക്കപ്പെടുന്നതെന്നതും അണികളെ പ്രയാസപ്പെടുത്തുന്നു.സി.പി.എമ്മിൽ ചേർന്നതിനുപിന്നാലെ ചുവന്ന ഷർട്ട് ധരിച്ച് എ.കെ.ജി. സെന്ററിനുമുന്നിൽ ചെങ്കൊടി വീശിനിന്ന രഘുവിനെ സാമൂഹികമാധ്യമങ്ങൾ ഏറ്റെടുത്തിരുന്നു.
ചലച്ചിത്രപുരസ്കാരവിതരണ ചടങ്ങിൽ മുഖ്യമന്ത്രിയുടെ പ്രസംഗം മുഴുവൻസമയവും എഴുന്നേറ്റുനിന്ന് കേട്ടതോടെ ട്രോളുകൾ നിറഞ്ഞു. രഘുവിന് കണ്ട സ്ഥലത്തെല്ലാം എടുത്ത് ഉപയോഗിക്കാനുള്ളതല്ല ചെങ്കൊടി എന്ന് സിപിഎം കേന്ദ്രങ്ങൾ ഓർമ്മിപ്പിക്കുന്നു .
പ്രതികരിക്കാൻ ഇവിടെ എഴുതുക