ചെമ്പൻ വിനോദ് ജോസ് നിർമ്മിക്കുന്ന പുതിയ ചിത്രം ‘അഞ്ചക്കള്ളകോക്കാൻ’ റിലീസിനൊരുങ്ങുന്നു. ചെമ്പൻ വിനോദിന്റെ സഹോദരൻ ഉല്ലാസ് ചെമ്പനാണ് സംവിധാനം. ‘അങ്കമാലി ഡയറീസ്’ എന്ന ചിത്രത്തിലൂടെ അഭിനേതാവായി തുടങ്ങിയയാളാണ് ഉല്ലാസ്.
പേര് പോലെ കൗതുകമുള്ളതാണ് സിനിമയുടെ ഫസ്റ്റ് ലുക്കും. പൊറാട്ട് എന്ന കലാരൂപത്തെ മുൻനിർത്തിയുള്ളതാണ് ചിത്രം. ലുക്മാൻ അവറാൻ, ചെമ്പൻ വിനോദ്, മണികണ്ഠരാജൻ, മെറിൻ ഫിലിപ്പ്, മേഘാ തോമസ്, ശ്രീജിത്ത് രവി, സെന്തിൽ കൃഷ്ണ എന്നിവരാണ് പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നത്.
സംവിധായകൻ ഉല്ലാസ് ചെമ്പനും വികിൽ വേണുവും ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആർമോ ചായാഗ്രഹണം ഒരുക്കുന്നു. മണികണ്ഠൻ അയ്യപ്പയാണ് സംഗീത സംവിധാനം. എഡിറ്റിംഗ് രോഹിത് വി എസ് വാരിയത്ത്. ഷൂട്ടിംഗ് പൂർത്തിയായ ചിത്രം റീലീസിന് തയാറെടുക്കുകയാണ്.
‘ജെല്ലിക്കെട്ട്’, ‘സ്വാതന്ത്ര്യം അർധരാത്രിയിൽ’, ‘ചുരുളി’, ‘സുലൈഖ മൻസിൽ’ എന്നിങ്ങനെ ആറ് സിനിമകളാണ് ഇതുവരെ ചെമ്പോസ്കി മോഷൻ പിക്ചേഴ്സ് നിർമ്മിച്ചത്. ഈ നിരയിലെ ഏഴാം ചിത്രമാണ് ‘അഞ്ചക്കള്ളകോക്കാൻ’. എ ആൻഡ് എച് എസ് പ്രോഡക്ഷനാണ് സഹ നിർമ്മാതാക്കൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക