ന്യൂഡല്‍ഹി: സവര്‍ക്കര്‍ക്കെതിരെ ഉന്നയിച്ച പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് നേതാവും വയനാട് എം.പി.യുമായ രാഹുല്‍ ഗാന്ധിക്ക് നോട്ടീസ് അയച്ച് ലഖ്നൗ കോടതി. അഭിഭാഷകനായ നൃപേന്ദ്ര പാണ്ഡേ സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം നടന്ന ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുല്‍ സവര്‍ക്കര്‍ക്കറെ വിമർശിച്ചിരുന്നു. ഇത് മുന്‍നിര്‍ത്തിയാണ് സെഷന്‍സ് കോടതി നോട്ടീസ് അയച്ചത്.
സവര്‍ക്കര്‍ക്കെതിരായ പരാമര്‍ശത്തില്‍ രാഹുലിന്റെ മറുപടി എന്താണ് എന്ന് ആരാഞ്ഞുകൊണ്ടാണ് നോട്ടീസ്. രാഹുല്‍ ഗാന്ധിയുടെ അഭിഭാഷക സംഘം ഈ നോട്ടീസിന് മറുപടി നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്. നേരത്തേ പരാതിക്കാരനായ പാണ്ഡെ എ.സി.ജെ.എം. കോടതിയില്‍ സവര്‍ക്കര്‍ക്കെതിരായ പരാമര്‍ശത്തില്‍ രാഹുലിനെതിരേ എഫ്.ഐ.ആര്. രജിസ്റ്റര്‍ ചെയ്യണമെന്ന് ഉന്നയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക