ഒക്ടോബര്‍ രണ്ട് ഗാന്ധി ജയന്തി പ്രമാണിച്ച് രാജ്യവ്യാപകമായി ശുചിത്വയജ്ഞത്തിന് ആഹ്വാനം നല്കി കേന്ദ്രം. ഇന്ന് മുതലാരംഭിച്ച ശുചിത്വയജ്ഞം, ശുചിത്വമുള്ള ഇന്ത്യ കൂട്ടായ ഉത്തരവാദിത്തം എന്ന ആശയം ഉയർത്തിക്കാട്ടുന്നു. ഏക് താരീഖ്, ഏക് ഘണ്ടാ, ഏക് സാത്ത്’ എന്നറിയപ്പെടുന്ന ക്യാമ്പെയിനില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ ചൂലുമായി ശുചീകരണത്തിന് മുന്നിട്ടിറങ്ങി. പ്രധാനമന്ത്രി ശുചീകരണത്തിന്റെ യജ്ഞത്തിന്റെ ഭാഗമായ വീഡിയോ എക്സ് അക്കൗണ്ടിലൂടെ ഷെയർ ചെയ്തു.
ഗുസ്തി താരവും ഫിറ്റ്നസ് ഇന്‍ഫ്ലുവന്‍സറുമായ അങ്കിത് ബയന്പുരിയയ്ക്കൊപ്പമാണ് പ്രധാനമന്ത്രി ശുചീകരണത്തില്‍ പങ്കുചേർന്നത്. രാജ്യം ശുചിത്വത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍ അങ്കിത് ബയന്‍പുരിയയ്ക്കൊപ്പം ശുചിത്വമിഷന്റെ ഭാഗമാകുകയാണെന്നും വൃത്തിക്കൊപ്പം ഫിറ്റ്നസും ആരോഗ്യവും ചര്‍ച്ചാവിഷയമായെന്നും ശുചിത്വമുള്ളതും ആരോഗ്യകരവുമായ ഭാരതമാണ് ലക്ഷ്യമെന്നും മോദി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക