ആരോഗ്യമുള്ള ശരീരത്തിന് ഏറ്റവും അത്യാവശ്യമുള്ള ഒന്നാണ് കാത്സ്യം. എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിനും പേശികളുടെ ശരിയായ ചലനത്തിനും നിർണ്ണായകമാണ് കാത്സ്യം.
ശരീരകോശങ്ങൾ ശരിയായ രീതിയിൽ പ്രവർത്തിക്കുന്നതിനായി രക്തത്തിൽ ഒരു നിശ്ചിത അളവ് കാത്സ്യം നിലനിർത്തുന്നുണ്ട്. എന്നാൽ ശരീരത്തിൽ കാൽസ്യത്തിന്റെ അളവ് കുറയുമ്പോൾ അസ്ഥികളിൽ നിന്നും ഇത് വലിച്ചെടുക്കാനുള്ള സാദ്ധ്യത കൂടുതലാണ്. നാം കഴിക്കുന്ന ഭക്ഷണത്തിലും എല്ലുകളുടെ ആരോഗ്യത്തിന് ബന്ധമുണ്ട്. ശരിയായ രീതിയിലുള്ള ആരോഗ്യത്തിനായി ഈ പറയുന്ന ഭക്ഷണങ്ങൾ കഴിക്കാവുന്നതാണ്.
പാലുൽപ്പന്നങ്ങൾ
പാൽ, തൈര്, ചീസ് എന്നീ പാൽ ഉത്പന്നങ്ങളിൽ ധാരാളമായി കാൽസ്യം അടങ്ങിയിട്ടുണ്ട്. എല്ലുകളുടെ ആരോഗ്യത്തിന് ആവശ്യമായ പ്രോട്ടീനും വിറ്റാമിൻ ഡിയും ഇവ നൽകുന്നു
ഇലക്കറികൾ
ചീര, ഇലക്കറികൾ എന്നിവ കാത്സ്യം നന്നായി അടങ്ങിയിട്ടുള്ള സസ്യ സ്രോതസുകളാണ്. അസ്ഥി ധാതുവത്കരണത്തിൽ പ്രധാന പങ്കുവഹിക്കുന്ന വിറ്റാമിൻ കെയും ഇവയിൽ അടങ്ങിയിട്ടുണ്ട്.
മീൻ
മത്തി പോലെയുള്ള ചെറിയ മത്സ്യങ്ങളിൽ ഒമേഗ-3 ഫാറ്റി ആസിഡുകളാൽ സമ്പുഷ്ടമാണ്. ഇവയുടെ മുള്ളുകളിലും ഗണ്യമായ അളവിൽ കാത്സ്യം അടങ്ങിയിട്ടുണ്ട്.
പനീർ, സോയ ഉത്പന്നങ്ങൾ
സോയ, മിൽക്ക് എന്നിവ അടങ്ങിയ ഉത്പന്നങ്ങളിൽ ധാരാളം കാത്സ്യങ്ങൾ അടങ്ങിയിട്ടുണ്ട്.
നട്സ്
ബദാം, ചിയ വിത്തുകൾ എന്നിവ മികച്ച രീതിയിൽ ശരീരത്തിന് കാത്സ്യം നൽകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക