ബാങ്കോക്ക്: തായ്ലാന്ഡ് തലസ്ഥാനമായ ബാങ്കോക്കില്‍ പ്രമുഖ ഷോപ്പിങ് മാളില്‍ വെടിവെപ്പ്. നഗരഹൃദയത്തില്‍ സ്ഥിതിചെയ്യുന്ന സിയാം പാരഗണ്‍ മാളിലാണ് ഇന്ന് വൈകിട്ടോടെ വെടിവെപ്പുണ്ടായത്. സംഭവത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടതായാണ് വിവരം. അക്രമിയെന്ന് സംശയിക്കുന്ന 14-കാരൻ പോലീസിന്റെ പിടിയിലായെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
കൈത്തോക്ക് ഉപയോഗിച്ചാണ് 14-കാരന് ഷോപ്പിങ് മാളില്‍ വെടിയുതിര്‍ത്തത്. അതേസമയം, വെടിവെപ്പിലേക്ക് നയിച്ച കാരണം എന്താണെന്ന് വ്യക്തമല്ല. സംഭവത്തെ തുടര്‍ന്ന് സമീപത്തെ മെട്രോ സ്റ്റേഷന് ഉള്‍പ്പെടെ അടച്ചിട്ടതായും വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
സംഭവത്തിന് പിന്നാലെ മാളില്‍നിന്നുള്ള ഒട്ടേറെദൃശ്യങ്ങള് സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. മാളില്‍നിന്ന് ജനങ്ങള്‍ പരിഭ്രാന്തരായി പുറത്തേക്ക് ഓടുന്നതിന്റെയും മറ്റും ദൃശ്യങ്ങളാണ് വലിയതോതിൽ വൈറലാകുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക