ഭൗതികശാസ്ത്രത്തിനുള്ള 2023ലെ നോബേൽ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മൂന്നുപേർ പുരസ്കാരത്തിന് അർഹരായി.
ഇലക്ട്രോൺ ഡൈനാമിക്സ് പഠനവുമായി ബന്ധപ്പെട്ട സംഭാവനയ്ക്ക് ഫെറൻ ക്രൗസ്, പിയറി അഗോസ്റ്റിനി, ആൻ ലുലിയർ എന്നിവരാണ് പുരസ്കാരത്തിന് അർഹരായത്. ആറ്റോസെക്കൻഡ്സ് ഫിസിക്സ് എന്ന പഠന മേഖലയിലുള്ള നിർണായക കാൽവെപ്പ് നടത്തിയ ഇവർ പ്രകാശത്തിന്റെ സൂക്ഷ്മ സ്പന്ദനങ്ങൾ സൃഷ്ടിക്കാൻ സഹായിക്കുന്ന പരീക്ഷണങ്ങളാണ് നടത്തിയത്.
പുരസ്കാര ജേതാക്കളായ പിയറി അഗോസ്റ്റിനി അമേരിക്കൻ സ്വദേശിയാണ്. ഫെറൻസ് ക്രൗസ് ജർമ്മനികാരനും ആൻ ലുലിയർ സ്വീഡൻ സ്വദേശിനിയുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക