ഈ സാമ്പത്തിക വർഷത്തെ മൃഗ ക്ഷേമ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായി മൃഗക്ഷേമ ബോധവത്കരണ സെമിനാർ നാളെ നടക്കുമെന്ന് മലപ്പുറം ജില്ല വെറ്റിനറി കേന്ദ്രം ചീഫ് വെറ്റിനറി ഓഫീസർ അറിയിച്ചു.
മലപ്പുറം ജില്ലയിലെ വെറ്റിനറി കേന്ദ്രത്തിൽ വച്ച് നടത്തപ്പെടുന്ന സെമിനാറിൽ പെറ്റ് ഷോപ്പ് ഉടമകൾ, ഡോഗ് ബ്രീഡേഴ്സ്, പൊതുജനങ്ങൾ എന്നിവർക്ക് പങ്കെടുക്കാവുന്നതാണ്. സെമിനാർ സംബന്ധിച്ച വിശദ വിവരങ്ങൾക്കും രജിസ്ട്രേഷൻ നടത്തുന്നതിനുമായി 9446347018 എന്ന നമ്പറിൽ ബന്ധപ്പെടാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക