ഏതെങ്കിലും ഒരു കൈതൊഴിൽ പഠിക്കുക എന്നത് വർദ്ധിച്ചുവരുന്ന ജീവിത ചെലവുകളിൽ നിന്നും കര കയറുന്നതിന് ഒരു പരിധിവരെ പ്രയോജനകരമാണ്. അങ്ങനെയുള്ളവർക്ക് സ്വയംതൊഴിൽ കണ്ടെത്തുന്നതിന് പരിശീലനം നൽകാൻ ഒരുങ്ങുകയാണ് മലപ്പുറം ജില്ലയിലെ പയ്യനാട് കോമൺ ഫെസിലിറ്റി സർവീസ് സെന്റർ.
റബ്ബർ പാൽ, ഷീറ്റ് എന്നിവയിൽ നിന്നും ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നതിനാണ് പരിശീലനം നൽകുന്നത്. ഒക്ടോബർ 10 മുതൽ 12 വരെ മൂന്ന് ദിവസങ്ങളിലായി നടക്കുന്ന പ്രായോഗിക പരിശീലനത്തിൽ താല്പര്യമുള്ളവർക്ക് പങ്കെടുക്കാവുന്നതാണ്. പരിശീലന പരിപാടിയിൽ പങ്കെടുക്കുന്നവർ നേരിട്ടോ, [email protected] എന്ന ഇമെയിൽ വിലാസത്തിലോ, 9846141688,0483-2768507 എന്നീ ഫോൺ നമ്പറുകളിലോ ബന്ധപ്പെടേണ്ടതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക