പോത്തു വളർത്തി ലാഭം കൊയ്യാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ. എങ്കിൽ ഈ അവസരം നിങ്ങൾക്കുള്ളതാണ്. പാലക്കാട് ജില്ലയിലാണ് പോത്തു വളർത്തൽ പരിശീലനം നൽകുന്നത്. പാലക്കാട് ജില്ലയിലെ മലമ്പുഴ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ വച്ച് ഒക്ടോബർ അഞ്ചിന് ആണ് പരിശീലനം നടക്കുന്നത്.
ഒക്ടോബർ അഞ്ചിന് രാവിലെ 10 മുതൽ വൈകിട്ട് അഞ്ചുമണി വരെയാണ് പരിശീലനം. മുൻകൂട്ടി രജിസ്റ്റർ ചെയ്ത താൽപര്യമുള്ളവർക്ക് പരിശീലന പരിപാടിയിൽ പങ്കെടുക്കാം. രജിസ്റ്റർ ചെയ്യാനായി 0491-2815454,9188522713 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. പരിശീലന പരിപാടിയിൽ പങ്കെടുക്കുന്നവർ ആധാർ കാർഡിന്റെ പകർപ്പ് കൊണ്ടുവരേണ്ടതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക