തിരുവനന്തപുരം: അന്തരിച്ച മുതിര്‍ന്ന സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ വൈകിട്ട് അഞ്ചിന് തൈക്കാട് ശാന്തി കവാടത്തില്‍ സംസ്കരിച്ചു.
ചിറയിന്‍കീഴിലെ വസതിയില്‍നിന്ന് രാവിലെ 11-ന് എകെജി സെന്ററിലും പിന്നീട് മാഞ്ഞാളിക്കുളം റോഡിലെ സിഐടിയു ഓഫിസിലും മൃതദേഹം പൊതുദര്‍ശനത്തിനു വച്ചതിന് ശേഷമാണ് ശാന്തികവാടത്തില്‍ സംസ്കാര ചടങ്ങുകള്‍ നടന്നത്. എകെജി സെന്ററിലും സിഐടിയു ഓഫീസിലും നിരവധിപേരാണ് ആദരാഞ്ജലികള്‍ അര്‍പ്പിക്കാനായി എത്തിയത്.
സിഐടിയു ദേശീയ പ്രസിഡന്റും സംസ്ഥാന പ്രസിഡന്റുമായ ആനത്തലവട്ടം ആനന്ദന് വ്യാഴാഴ്ച വൈകിട്ട് അഞ്ചുമണിക്ക് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ചാണ് അന്തരിച്ചത്. കാന്‍സറിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക