കൊച്ചി: എറണാകുളത്ത് കോണ്‍ഗ്രസ് നേതാവ് പി.ടി പോളിനെ ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആലുവ മഹനാമി ഹോട്ടലിലാണ് അങ്കമാലി സഹകരണ ബാങ്ക് പ്രസിഡന്റുമായ പി.ടി പോളിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നു പകല്‍ 12.30 നാണ് ഹോട്ടലില്‍ മുറി എടുത്തത്.
അന്വേഷിച്ച് എത്തിയ സുഹൃത്താണ് മരിച്ചനിലയില്‍ കണ്ടത്. ഉടനെ ഹോട്ടല്‍ അധികൃതരെയും പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസെത്തി മുറി പരിശോധിച്ചു. മുറിയില്‍ നിന്ന് ബാഗും മൊബെലും മദ്യക്കുപ്പിയും കണ്ടെത്തിയിട്ടുണ്ട്. മരണകാരണം സ്ഥിരീകരിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക