എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് ഏറ്റവും അനിവാര്യമായ ഘടകമാണ് കാത്സ്യം. കാത്സ്യം ശരീരത്തിൽ കുറയുമ്പോൾ സന്ധി വേദന, നാഡീ സംബന്ധമായ രോഗങ്ങൾ, കൈകാലുകളിൽ തളർച്ച, നടുവേദന തുടങ്ങിയ പല ആരോഗ്യ പ്രശ്നങ്ങളിലേക്കും നയിക്കും. മസ്തിഷ്കം, എല്ലുകളോട് ചേര്‍ന്നിരിക്കുന്ന പേശികള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ക്കും കാത്സ്യം അത്യാവശ്യമാണ്. ഇത്തരത്തിൽ കാത്സ്യത്തിന്റെ കുറവ് പരിഹരിക്കാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങൾ പരിചയപ്പെടാം.
വിത്തുകളാണ് ആദ്യമായി ഈ പട്ടികയിലുള്ളത്. എള്ള്, ചിയ പോലുള്ള വിത്തിനങ്ങൾ ശരീരത്തിന് വളരെ വേഗം ഊർജ്ജം നൽകുന്നതാണ്. ഇവയിൽ കാത്സ്യം മാത്രമല്ല, ആരോഗ്യകരമായ കൊഴുപ്പും പ്രോട്ടീനും ഉൾപ്പെടുന്നുണ്ട്. ഇലക്കറികളാണ് രണ്ടാമതായി ഈ പട്ടികയില്‍ പെടുന്നത്. പോഷകങ്ങൾ ധാരാളം അടങ്ങിയ ഇലക്കറികളിൽ നിന്നും ശരീരത്തിന് ആവശ്യമായ കാത്സ്യം കിട്ടും. അതിനാൽ ചീര, ബ്രൊക്കോളി, മുരിങ്ങയില തുടങ്ങിയവ പതിവായി കഴിക്കാവുന്നതാണ്.
ബദാം ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്ന ഭക്ഷണം. ഒരു കപ്പ് ബദാമില്‍ 385 ഗ്രാം കാത്സ്യമുണ്ട്. ഒരു ദിവസം ശരീരത്തിന് ആവശ്യമുള്ള കാത്സ്യത്തിന്റെ മൂന്നില്‍ ഒരു ഭാഗത്തോളം ബദാമിലുണ്ട്.
അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത് മത്സ്യം ആണ്. പ്രത്യേകിച്ച് സാല്‍മണ്‍ ഫിഷില്‍ കാത്സ്യം ധാരാളം അടങ്ങിയിട്ടുണ്ട്. കൂടാതെ വിറ്റാമിന്‍ ഡിയും ഒമേഗ 3 ഫാറ്റി ആസിഡും ഇവയിലുണ്ട്. അതിനാല്‍ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് എല്ലുകളുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക