തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പവർ കട്ടിന് സാധ്യത. ഇടുക്കി, കൂടംകുളം വൈദ്യുതി നിലയങ്ങളിലെ ജനറേറ്ററുകൾക്ക് തകരാർ സംഭവിച്ചതാണ് കാരണമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. ഇന്ന് വൈകിട്ട് 6:30 മുതൽ രാത്രി 11 വരെ വൈദ്യുതി ഉപഭോഗം പരമാവധി കുറയ്ക്കണമെന്ന് കെഎസ്ഇബി അറിയിച്ചു.
ഒഴിവാക്കാനാവാത്ത സാഹചര്യമുണ്ടായാൽ ചുരുങ്ങിയ സമയത്തേക്ക് വൈദ്യുതി വിതരണത്തിൽ നിയന്ത്രണം എർപ്പെടുത്തേണ്ടി വരുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.
https://www.facebook.com/ksebl/posts/734738655346930?ref=embed_post
പ്രതികരിക്കാൻ ഇവിടെ എഴുതുക