ഇന്ന് സ്മാര്‍ട് ഫോണും സോഷ്യൽ മീഡിയയും ഉപയോഗിക്കാത്തവരായി ആരുമില്ല. സോഷ്യല്‍ മീഡിയ ഉപയോഗം നമ്മെ ഗുണമായും ദോഷമാണ് ബാധിക്കും. ഒന്ന് അറിവുകള്‍ സമ്പാദിക്കാനും അവസരങ്ങള്‍ തേടാനും ആരോഗ്യകരമായ ബന്ധങ്ങള്‍ വളര്‍ത്താനുമെല്ലാം സമൂഹ മാധ്യമങ്ങൾ സഹായിക്കും. രണ്ട്- നേരെ മറിച്ച് അനാവശ്യമായ വിവരങ്ങളും വിഷയങ്ങളും നമ്മുടെ തലച്ചോറിനെ പ്രശ്നത്തിലാക്കുന്ന, നമ്മെ മടിയന്മാരാക്കുന്ന, അനാരോഗ്യകരമായ ബന്ധങ്ങളിലും അതുവഴി കുരുക്കുക്കിൽപ്പെടുത്തുകയും ചെയ്യുന്നു.
വിദ്യാര്‍ത്ഥികള്‍ അമിതമായി സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നത് അവരുടെ മാനസികാരോഗ്യം തകരാറിലാക്കുന്നതായി ഏറ്റവും പുതിയ പഠനം വ്യക്തമാക്കുന്നു. ചൈന, തായ്വാൻ, മലേഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ള യൂണിവേഴ്സിറ്റികളിലെ വിദ്യാര്‍ത്ഥികളിൽ ഗവേഷകര്‍ ഈ പഠനമാണ് ഇത് തെളിയിക്കുന്നത്.
ഓൺലൈൻ സര്‍വേയിലൂടെയാണ് ഗവേഷകര്‍ കുട്ടികളിൽനിന്ന് വിവരങ്ങൾ ശേഖരിച്ചത്. മിക്കവർക്കും ഫോണ്‍ അഡിക്ഷൻ ഉണ്ടെന്ന് പഠനത്തിൽ പറയുന്നു. ഫോണില്ലാതെ ജീവിക്കാൻ പേടി, ഫോണ്‍ നഷ്ടപ്പെടുമോ എന്ന ഭയം, അല്പനേരം ഫോണ്‍ കയ്യിലില്ലെങ്കില്‍ ഉത്കണ്ഠ ഉണ്ടാകുന്ന അവസ്ഥയെല്ലാം ഇന്നത്തെ കുട്ടികളിൽ ഗവേഷകർ കണ്ടെത്തി.
ഇതിന് പുറമെ ചെറുപ്പക്കാരില്‍ വലിയൊരു ശതമാനം പേരെയും സോഷ്യല്‍ മീഡിയ ഉപയോഗം മൂലം ആത്മവിശ്വാസക്കുറവ്, ഉത്കണ്ഠ, വിഷാദം, അപകര്‍ഷത എന്നിങ്ങനെയുള്ള പ്രശ്നങ്ങൾ അലട്ടുന്നുണ്ടെന്ന് പഠനം വിലയിരുത്തുന്നു. മറ്റുള്ളവരെ നമ്മളുമായി താരതമ്യപ്പെടുത്താനുള്ള മനുഷ്യസഹജമായ പ്രവണതയാണ് ഇവയ്ക്കെല്ലാം കാരണമായി ഗവേഷകര്‍ വ്യക്തമാക്കുന്നത്.
നാല് മണിക്കൂറിലധികം ദിവസവും സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നവരിലാണ് ഇതുമായി ബന്ധപ്പെട്ട മാനസികപ്രശ്നങ്ങള്‍ കൂടുതൽ ഉള്ളതെന്നും പഠനം വ്യക്തമാക്കുന്നു. ആരോഗ്യകരമായ രീതിയില്‍ സോഷ്യല്‍ മീഡിയ ഉപയോഗിച്ച് പരിശീലിക്കുകയെന്നത് മാത്രമാണ് ഇത്തരത്തിലുള്ള വെല്ലുവിളികളൊഴിവാക്കാൻ നമുക്ക് ചെയ്യാൻ സാധിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക