തിരുവനന്തപുരം: അന്തരിച്ച മുതിർന്ന സി.പി.എം നേതാവ് ആനത്തലവട്ടം ആനന്ദന്റെ സംസ്കാരം ഇന്ന് വൈകീട്ട് തൈക്കാട് ശാന്തി കവാടത്തിൽ നടക്കും. സംസ്കാരത്തിന് മുന്നോടിയായി 11 മണി മുതൽ എ.കെ.ജി സെന്ററിലും പിന്നീട് സി.ഐ.ടിയു ഓഫീസിലും പൊതുദർശനം ഉണ്ടാകും. അർബുദബാധയെ തുടർന്ന് ചികിത്സയിൽ കഴിയവെ ഇന്നലെ വൈകുന്നേരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.
ആനത്തലവട്ടം ആനന്ദനെ കാണാൻ സി.പി.എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും മറ്റ് നേതാക്കളും ഇന്നലെ തന്നെ ആശുപത്രിയിൽ എത്തിയിരുന്നു. മൃതദേഹം ഇന്നലെ വൈകിട്ടത്തോട് കൂടി ചിറയിൻകീഴിലെ വീട്ടിലേക്ക് കൊണ്ടുപോയി.
സംസ്കാരത്തിന് പിന്നാലെ മേട്ടുക്കടയിൽ അനുശോചന യോഗം ചേരുമെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് നേതാക്കളും അനുശോചന യോഗത്തിൽ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക