തിരുവനന്തപുരം: യു.ഡി.എഫ് യുഡിഎഫ് ഏകോപന സമിതി യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. രാവിലെ 10.30ന് പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയിലാണ് യോഗം. ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യാനാണ് പ്രധാന അജണ്ട.
സംസ്ഥാന സർക്കാരിനെതിരായ സമരപരിപാടികൾ ശക്തിപ്പെടുത്തുന്നതും യോഗത്തിൽ ചർച്ചയാവും. കരുവന്നൂർ അടക്കമുള്ള സഹകരണ മേഖലയിലെ പ്രശ്നങ്ങളും യോഗം വിലയിരുത്തും
കെപിസിസി നേതൃയോഗത്തിൽ തീരുമാനങ്ങൾ അദ്ധ്യക്ഷൻ കെ സുധാകരൻ വിശദീകരിക്കും. മൂന്നാം സീറ്റിനായി മുസ്ലിം ലീഗ് അവകാശവാദം ഉന്നയിച്ച സാഹചര്യത്തിൽ വിഷയം യോഗത്തിൽ ഉയർന്നേക്കും. പക്ഷേ സീറ്റ് വിഭജനം ഉൾപ്പെടെ ഈ യോഗത്തിൽ ചർച്ചയാകില്ലെന്നാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക