സുനിൽ കെ തിലകിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന പെരുംകാളിയാട്ടം പ്രദർശനത്തിന് ഒരുങ്ങുന്നു. എം എസ് നാസർ, അനഘ മധു, ഉല്ലാസ് പന്തളം എന്നിവർ കേന്ദ്ര കഥാപാത്രങ്ങളിൽ എത്തുന്ന ചിത്രമാണ് പെരും കാളിയാട്ടം. സെൻസർ ബോർഡിന്റെ യുഎ സർട്ടിഫിക്കറ്റ് സ്വന്തമാക്കിയ ചിത്രം കലാസാഗര ഫിലിംസിന്റെ ബാനറിൽ ഷാജി ദാമോദരൻ തിരക്കഥ എഴുതി നിർമ്മിക്കുന്ന ചിത്രമാണ്.
അമൽരാജ് ദേവ്, പുലിയനം പൗലോസ്, അകം അശോകൻ, രാഘവൻ പുറക്കാട്, സിറാജ് കൊല്ലം, കോഴിക്കോട് നാരായണൻ നായർ, ശശി കുളപ്പുള്ളി, കൃഷ്ണൻ കലാഭവൻ, ചന്ദ്രമോഹൻ, ഷാജി ദാമോദരൻ, മാസ്റ്റർ ദേവകൃഷ്ണ, എം എം പുറത്തൂർ, കോഴിക്കോട് ശാരദ, പൂജ നിധീഷ്, സിന്ധു ജേക്കബ്, പൊന്നു കുളപ്പുള്ളി, മോളി കണ്ണമാലി, ബേബി ശിവദ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ചിത്രത്തിലെ ഗാനങ്ങൾ എഴുതിയിരിക്കുന്നത് സുദർശൻ കോടത്ത് ആണ്. സതീഷ് ഭദ്ര സംഗീത സംവിധാനം നിർവഹിക്കുന്നു. സെൽവരാജ് അറുമുഖൻ ആണ് ഛായഗ്രഹണം നിർവഹിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക