ഏറെ ആരാധകരുള്ള തെന്നിന്ത്യൻ താരമാണ് ഭാവന. നീണ്ട ഇടവേളയ്ക്ക് ശേഷം താരം ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് തിരിച്ചെത്തിയിരുന്നു. ഇപ്പോഴിതാ റെഡ് ആൻഡ് വൈറ്റ് കോമ്പിനേഷനിൽ ജെന്റില്‍ ലുക്കിലുള്ള താരത്തിന്റെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങൾ ശ്രദ്ധിക്കപ്പെടുന്നത്. ചിത്രങ്ങളിൽ അതീവ സുന്ദരിയായാണ് താരം പ്രത്യക്ഷപ്പെട്ടത്.
‘റാണി’ എന്ന ശങ്കർ രാമകൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഏറ്റവും ഒടുവിൽ ഭാവനയുടേതായി പുറത്തിറങ്ങിയ മലയാള ചിത്രം. പൂർണ്ണമായും സസ്പെൻസ് ഹൊറർ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്ന ഷാജി കൈലാസ് ചിത്രം ‘ഹണ്ട്’ ആണ് ഭാവന നായികയായി റിലീസിന് ഒരുങ്ങുന്നത്. ചിത്രത്തിൽ ഡോ കീർത്തി എന്ന കഥാപാത്രമായാണ് ഭാവന സ്ക്രീനിൽ എത്തുക.
https://www.instagram.com/p/Cx-lf4ERY3H/?utm_source=ig_web_copy_link&igshid=MzRlODBiNWFlZA==
പ്രതികരിക്കാൻ ഇവിടെ എഴുതുക