കൊച്ചി: എറണാകുളം മുനമ്പത്ത് ഫൈബർ ബോട്ട് മുങ്ങി കാണാതായ നാല് മത്സ്യത്തൊഴിലാളികൾക്കായി തെരച്ചിൽ ഇന്ന് വീണ്ടും പുനരാരംഭിക്കും. തെരച്ചിലിനായി കൂടുതൽ ബോട്ടുകൾ എത്തിക്കാനാണ് തീരുമാനം.
കോസ്റ്റൽ പൊലീസും മറൈൻ എൻഫോമെന്റും കോസ്റ്റ് ഗാർഡുകളുo മത്സ്യത്തൊഴിലാളികളും ചേർന്നാണ് തെരച്ചിൽ നടത്തുന്നത് . മുനമ്പം തീരത്തു നിന്ന് 10 നോട്ടിക്കൽ മൈൽ പരിധിയിലാണ് തിരച്ചിൽ നടത്തുന്നത്.
മാലിപ്പുറത്തുനിന്ന് മീന്‍പിടിക്കാന്‍ പോയ ബോട്ടാണ് മുങ്ങിയത്. കഴിഞ്ഞ ദിവസം വൈകീട്ട് ആറുമണിയോടെയാണ് അപകടമുണ്ടായത്. മീൻ പിടിച്ച് മടങ്ങുന്നതിനിടെ ബോട്ട് തിരയിൽപ്പെട്ട് മുങ്ങുകയായിരുന്നു. ഏഴ് മത്സ്യത്തൊഴിലാളികളായിരുന്നു അപകടത്തിൽപ്പെട്ടത്. ഇതില്‍ മൂന്നു പേരെ രക്ഷിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക