കറികളുടെ സ്വാദ് വർധിപ്പിക്കാൻ മാത്രമല്ല, ഏറെ ആരോഗ്യഗുണങ്ങളുമുള്ള ഒന്നാണ് കറിവേപ്പില. രോഗ്യത്തിന് ഏറ്റവും മികച്ച ഗുണങ്ങൾ നൽകുന്ന കറിവേപ്പില ശരീരത്തിലെ വിഷവസ്തുക്കളെ നീക്കം ചെയ്യുന്നതിനും ഉത്തമമാണ്. വിഷവസ്തുക്കളെ പോലെ ചീത്ത കൊഴുപ്പിനെ ശരീരത്തിൽ നിന്ന് മാറ്റുന്നതിനും ഇത് സഹായിക്കുന്നു. വിറ്റാമിന്‍ എയുടെ കലവറയായ കറിവേപ്പില നമ്മുടെ ശരീരത്തിന് ഏറ്റവും അധികം ഗുണം ചെയ്യുന്ന ഇലയാണ്. കറിവേപ്പില വീട്ടിൽ നട്ടുവളർത്തുന്നതാണ് ഏറെ നല്ലത്.
രാവിലെ വെറും വയറ്റില്‍ അല്പം കറിവേപ്പിലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. പല ആരോഗ്യ പ്രശ്നങ്ങള്‍ക്കുമുള്ള പരിഹാരമാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. വെറും വയറ്റില്‍ ഈ പാനിയം കഴിക്കുന്നതിലൂടെ ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകളേയും നമുക്ക് പരിഹരിക്കാവുന്നതാണ്. എന്തൊക്കെയെന്ന് നോക്കാം.
രാവിലെ ഉറക്കമുണർന്നതിന് ശേഷം കറിവേപ്പില വെള്ളം കുടിക്കുന്നത് പ്രതിരോധശേഷി വർദ്ധിപ്പിക്കും. ആന്റി ഓക്സിഡന്റുകളാൽ സമ്പന്നമാണ് കറി വേപ്പില. ഇത് രോഗം വരാതെ സംരക്ഷിക്കും. ശരീരത്തിന്റെ പ്രതിരോധശേഷി വർധിപ്പിക്കാനും വേപ്പില വെള്ളം സഹായിക്കുന്നു.
മോണിംഗ് സിക്ക്നസ് അകറ്റും
രാവിലെ വെറും വയറ്റിൽ വേപ്പില വെള്ളം കുടിക്കുന്നത് മോണിംഗ് സിക്ക്നസ് അകറ്റാൻ സഹായിക്കുന്നു. ഈ വെള്ളം രാവിലെ വെറും വയറ്റിൽ കുടിക്കുന്നത് ഛർദ്ദി, ഓക്കാനം തുടങ്ങിയ പ്രശ്നങ്ങൾക്ക് ആശ്വാസം നൽകും. കറിവേപ്പില വെള്ളത്തിൽ നാരങ്ങാനീര്, പഞ്ചസാര എന്നിവ കലർത്തി കുടിക്കാം.
സമ്മർദ്ദം കുറയുന്നു
കറി വേപ്പില ശരീര പേശികൾക്കും മനസ്സിനും അയവ് വരുത്താനും സമ്മർദ്ദം ഒഴിവാക്കാനും സഹായിക്കുന്നു. രാവിലെ ഒരു ഗ്ലാസ് വേപ്പില വെള്ളം കുടിക്കുന്നത് ശരീര സമ്മർദ്ദം കുറയ്ക്കും.
ദഹനം മെച്ചപ്പെടുത്തുന്നു
എല്ലാ ദിവസവും രാവിലെ വെറുംവയറ്റിൽ വേപ്പില വെള്ളം കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്തുന്നു. വേപ്പിലയിൽ ദഹനവ്യവസ്ഥയെ ആരോഗ്യകരമായി നിലനിർത്തുന്ന ഘടകങ്ങൾ അടങ്ങിയിട്ടുണ്ട്.
ഭാരം കുറയുന്നു
രാവിലെ വെറും വയറ്റിൽ വേപ്പില വെള്ളം കുടിച്ചാൽ ശരീരഭാരം പെട്ടെന്ന് കുറയും. വേപ്പിന്റെ നീര് വേർതിരിച്ച് അതിൽ വെള്ളം ചേർത്ത് വ്യായാമത്തിന് ശേഷം കുടിക്കുകയാണ് വേണ്ടത്.
കരളിനെ സംരക്ഷിക്കുന്നു
കാർബസോൾ ആൽക്കലോയിഡുകളും ടാന്നിനുകളും എന്നറിയപ്പെടുന്ന സംയുക്തങ്ങളും കരളിനെ സംരക്ഷിക്കുന്നു. ലിവർ സിറോസിസിന്റെ പരമ്പരാഗത ചികിത്സയിലും കറിവേപ്പിലയ്ക്ക് പങ്കുണ്ട്.
കാൽസ്യം കുറവ് പരിഹരിക്കുന്നു
കറിവേപ്പിലയിൽ ഉയർന്ന അളവിൽ കാൽസ്യം അടങ്ങിയിട്ടുണ്ട്. 100 ഗ്രാം കറിവേപ്പിലയിൽ 830 മില്ലിഗ്രാമോളം കാത്സ്യം അടങ്ങിയിട്ടുണ്ട്.
പ്രമേഹത്തെ ചെറുക്കും
കറിവേപ്പില വെറും വയറ്റിൽ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കും. പ്രമേഹ രോഗികൾക്ക് വലിയ അനുഗ്രഹമാണ് കറിവേപ്പില.
പ്രതികരിക്കാൻ ഇവിടെ എഴുതുക