ടെല്‍ അവീവ്: ഇസ്രയേലില്‍ നിന്ന് എയര്‍ ഇന്ത്യയിലെ പത്ത് ജീവനക്കാരെ ഒഴിപ്പിച്ചു. ]ഇവരെ എതോപ്യന്‍ നഗരമായ അഡിസ് അബാബയിലെത്തിച്ചു. ഇവിടെനിന്ന് ഇന്ത്യയിലെത്തിക്കും.
ഇസ്രായേൽ -ഹമാസ് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞദിവസം ടെൽ അവീവിലേക്കും തിരിച്ചുമുള്ള സർവീസുകൾ എയർ ഇന്ത്യ റദ്ദാക്കിയിരുന്നു. ഈ വിമാനത്തിലെ ജീവനക്കാരെയാണ് എതോപ്യയിലേക്ക് മാറ്റിയത്.
ശനിയാഴ്ച ഡല്‍ഹിയില്‍ നിന്ന് ടെല്‍ അവീവിലേക്കും തിരിച്ചും പറക്കേണ്ടിയിരുന്നു വിമാനങ്ങള്‍ സുരക്ഷാ പ്രശ്നങ്ങള്‍ മുന്‍നിര്‍ത്തി എയര്‍ ഇന്ത്യ റദ്ദാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക