ആലാപന മികവുകൊണ്ട് പ്രേക്ഷകരെ കയ്യിലെടുത്ത ഗായികയാണ് സുജാത മോഹൻ. മലയാളത്തിൽ അകത്തും പുറത്തുമായി നിരവധി ആരാധകരാണ് താരത്തിനുള്ളത്. ഇപ്പോഴിതാ വെള്ള നിറത്തിൽ ഫ്ലോറൽ ഡിസൈനിലുള്ള സാരിയിൽ വളരെ സുന്ദരിയായി പ്രത്യക്ഷപ്പെട്ട സുജാതയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്.
വിനയ ജോണി ഡിസൈൻ ചെയ്ത പിങ്ക് പൂക്കളോട് കൂടിയ വെളുത്ത നിറത്തിലുള്ള സാരിക്കൊപ്പം വെളുത്ത മുത്തുകൾ പിടിപ്പിച്ച് നടുവിൽ ചുവന്ന കല്ലുള്ള ചോക്കറും അതിന് യോജിക്കുന്ന ചെറിയ കമ്മലും ആണ് ചൂസ് ചെയ്തിരിക്കുന്നത്. സിമ്പിൾ ഹെയർ സ്റ്റൈൽ കൂടിയായതോടെ താരത്തിന്റെ ലുക്ക് വളരെ വേഗം ശ്രദ്ധിക്കപ്പെട്ടു.
“വെളുപ്പ് എല്ലാ വർണ്ണങ്ങളുടെയും രാജ്ഞി” എന്ന അടിക്കുറിപ്പ് പോലെയാണ് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളെ പങ്കുവയ്ക്കപ്പെട്ടത്. അറുപതാം വയസ്സിലും ചെറുപ്പത്തിലെ പ്രസരിപ്പാണ് സുജാതയ്ക്ക്ആരാധകർ നൽകുന്ന കമന്റുകൾ
https://www.instagram.com/p/CyGHw4uPNfd/?utm_source=ig_web_copy_link&igshid=MzRlODBiNWFlZA==
പ്രതികരിക്കാൻ ഇവിടെ എഴുതുക