മുതിർന്ന മാധ്യമപ്രവർത്തകനായ ജി പ്രഭാകരൻ വാഹനാപകടത്തിൽ മരണപ്പെട്ടു. 70 വയസ്സായിരുന്നു. ദ് ഹിന്ദു പത്രത്തിന്റെ പാലക്കാട് പ്രിൻസിപ്പൽ കറസ്പോണ്ടന്റ് ആയി ജോലി ചെയ്തിരുന്ന പ്രഭാകരൻ നിലവിൽ ടൈംസ് ഓഫ് ഇന്ത്യയുടെ പാലക്കാട് ലേഖകൻ ആണ്.
ഇന്നലെ വൈകുന്നേരം 7.30 ഓടെ പാലക്കാട് ജില്ലയിലെ ഒലവക്കോട് സായി ജംഗ്ഷന് സമീപം വെച്ച് ഇദ്ദേഹം സഞ്ചരിച്ച സ്കൂട്ടറിൽ ലോറി ഇടിച്ചാണ് അപകടം സംഭവിച്ചത്. ഇന്ത്യൻ ജേർണലിസ്റ്റ് യൂണിയൻ ദേശീയ വൈസ് പ്രസിഡണ്ട് ആയ ഇദ്ദേഹം സംഘടനയുടെ സ്ഥാപക നേതാക്കളിൽ ഒരാൾ കൂടിയാണ്. അയ്യപുരം ശാസ്താപുരിയിൽ ആണ് പ്രഭാകരന്റെ വീട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക