മുടിക്കും ചർമ്മസംരക്ഷണത്തിനും ധാരാളം പണം ചെലവഴിക്കുന്നവരാണ് നമ്മൾ. എന്നാൽ മികച്ച ഭക്ഷണങ്ങൾ തന്നെയാണ് മറ്റ് ഏതൊരു മരുന്നിനെക്കാളും നമുക്ക് ഉപയോഗപ്രദം ആവുന്നത്.
ഇത്തരത്തിൽ ചർമ്മത്തിനും മുടിക്കും ഏറെ ഗുണം നൽകുന്ന ഒരു പ്രകൃതിദത്ത വിഭവമാണ് അവോക്കാഡോ അഥവാ വെണ്ണപ്പഴം. ലോറേസി എന്ന സസ്യകുടുംബത്തിൽപ്പെട്ട ഒരു പഴവർഗ്ഗമാണ് ഇത്. ബട്ടർ പിയർ, അലീഗറ്റർ പിയർ എന്നിങ്ങനെയും ഇതിന് പേരുണ്ട്. കരീബിയൻ ദ്വീപുകൾ, മെക്സിക്കൊ, തെക്കേ അമേരിക്ക, മധ്യ അമേരിക്ക എന്നിവിടങ്ങളാണ് ഇതിന്റെ ജന്മദേശം. ജീവകം ബി, ജീവകം ഇ, കെ എന്നിവ കൊണ്ടും സമ്പന്നമാണ് അവോക്കാഡോ. മറ്റേത് പഴവർഗ്ഗത്തേക്കാളും നാരുകൾ ഈ പഴത്തിൽ അടങ്ങിയിട്ടുണ്ട്.
അവോക്കാഡോകളിൽ ആരോഗ്യകരമായ കൊഴുപ്പ് മാത്രമല്ല അടങ്ങിയിരിക്കുന്നത്. വിറ്റാമിൻ ഇ, സി എന്നിവയുടെ മികച്ച ഉറവിടം കൂടിയാണിത്. ഇവ രണ്ടും നിങ്ങളുടെ ചർമ്മത്തിന്റെ ആരോഗ്യത്തിലും നിറത്തിലും പ്രധാന പങ്ക് വഹിക്കുന്നു.
അവോക്കാഡോകളിൽ കാണപ്പെടുന്ന കൊഴുപ്പുകളും വിറ്റാമിനുകളും ചർമ്മത്തിന്റെ പുനരുദ്ധാരണം വേഗത്തിലാക്കാനും എക്സിമ, മുഖക്കുരു പോലുള്ള വിട്ടുമാറാത്ത ചർമ്മ അവസ്ഥകൾ മെച്ചപ്പെടുത്താനും സഹായിക്കും. ഇതുമൂലം വിണ്ടുകീറിയ ചർമ്മം മെച്ചപ്പെടുകയും ചർമ്മത്തിന്റെ നിറം കൂടുകയും ചെയ്യുന്നു.
അവോക്കാഡോകളിൽ കാണപ്പെടുന്ന വിറ്റാമിൻ സിട്രസ്റ്റഡ് സോഴ്സും വിറ്റാമിൻ ഇട്രസ്റ്റഡ് സോഴ്സും സൂര്യനിൽ നിന്നും മറ്റ് പാരിസ്ഥിതിക ഘടകങ്ങളിൽ നിന്നുമുണ്ടാകുന്ന ചർമ്മരോഗങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നുണ്ട്.
അവോക്കാഡോയിൽ കാണപ്പെടുന്ന കൊഴുപ്പ് പോലുള്ള മോണോസാച്ചുറേറ്റഡ് കൊഴുപ്പ് കഴിക്കുന്നത് ചർമ്മത്തിന്റെ ഇലാസ്തികത വർദ്ധിപ്പിക്കാനും ചുളിവുകൾ കുറയ്ക്കാനും സഹായിക്കുമെന്ന് ഗവേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
അവോക്കാഡോ ഓയിൽ ഉപയോഗിച്ച് മുഖം കഴുകുന്നത് വിണ്ടുകീറൽ പ്രശ്നത്തിൽ നിന്നും ചർമ്മത്തെ സംരക്ഷിക്കും. അവോക്കാഡോ ഓയിലിലെ ആന്റിമൈക്രോബയൽ ആണ് ഇതിന് കാരണം. അവോക്കാഡോ ഓയിൽ ഒരു ക്ലെൻസറായി ഉപയോഗിക്കുന്നത് നിങ്ങളുടെ ചർമ്മത്തെ കൂടുതൽ മൃദുലവും ഈർപ്പവുമുള്ളതാക്കാൻ സഹായിക്കുമെന്നും ഗവേഷകർ അഭിപ്രായപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക