സാഹസിക സഞ്ചാരിയായ നമീറ സലീം ബഹിരാകാശ നടത്തുന്ന ആദ്യത്തെ പാക്കിസ്ഥാനിയായി. യുഎസ് ബഹിരാകാശ കമ്പനിയായ വിർജിൻ ഗാലക്റ്റ് അഞ്ച് മാസത്തിനിടെ നടത്തുന്ന അഞ്ചാമത്തെ വിജയകരമായ യാത്രയിലാണ് നമീറയും ഭാഗമായത്.
സാഹസിക സഞ്ചാരിയായ നമീറഇതിനു മുൻപ് എവറസ്റ്റ് കൊടുമുടിക്ക് മുകളിലൂടെ പാരച്ചൂട്ടിൽ പറക്കുകയും ഭൂമിയുടെ ഇരു ദൃഗങ്ങളിലേക്കും യാത്ര ചെയ്യുകയും ചെയ്തിട്ടുണ്ട്. ബഹിരാകാശ കമ്പനിയായ വെർജിൻ ഗാലക്റ്റിക് സ്ഥാപിതമായ സമയത്ത് തന്നെ ബഹിരാകാശ യാത്രയ്ക്കുള്ള ടിക്കറ്റ് കരസ്ഥമാക്കിയ ആദ്യത്തെ ആളുകളിൽ ഒരാൾ കൂടിയാണ് നമീറ.
ബ്രിട്ടീഷുകാരനായ ട്രെവർ ബീറ്റിയും അമേരിക്കൻ സ്വദേശിയായ റോണൻ റോസാനയും ഗ്യാലക്റ്റിക്കിന്റെ ജീവനക്കാരനായ ബെത്ത് മോസസും രണ്ട് പൈലറ്റ്മാരും ഗാലക്റ്റിക് 4 എന്നറിയപ്പെട്ട യാത്രയിൽ നമീറക്കൊപ്പം ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക