ശരീരഭാരം കുറയ്ക്കാൻ മുതൽ രോഗങ്ങൾക്ക് ആശ്വാസം കിട്ടാൻ വരെ ഗ്രീൻ ടീ കുടിക്കുന്നവരുണ്ട്. ധാരാളം പോഷകഗുണങ്ങൾ അടങ്ങിയ ഒന്നാണ് ഗ്രീൻ ടീ. ഗ്രീൻ ടീ കുടിക്കുന്നതിന് മുൻപ് അതിന്റെ ഗുണങ്ങൾ അറിയാം.
ഗ്രീൻ ടീയിൽ അടങ്ങിയിരിക്കുന്ന പോളിഫിനോളിക് കോമ്പൗണ്ട് ആന്റിഓക്സിഡന്റും ആന്റി ഇൻഫ്ളമേറ്ററിയുമാണ്. ഇത് ചർമത്തിലുണ്ടാകുന്ന അണുബാധകളിൽ നിന്ന് സംരക്ഷണം നൽകുന്നു. മുഖക്കുരുവിൽ നിന്നൊക്കെ ആശ്വാസം കിട്ടാൻ ഗ്രീൻ ടീ ശീലമാക്കാം.
ചർമത്തിലെ അധികമുള്ള എണ്ണമയം കുറയ്ക്കാൻ ഗ്രീൻ ടീ സഹായിക്കും. ശരീരത്തിലെ ആൻഡ്രോജനുകളുടെ പ്രവർത്തനം കുറയ്ക്കുന്നതിലൂടെയാണ് ഇത് സാധിക്കുന്നത്. ചർമത്തിന്റെ ആരോഗ്യത്തിനും പ്രായമാകുന്നതിന്റെ വേഗം കുറയ്ക്കുന്നതിനും ഗ്രീൻ ടീ സഹായിക്കും. ചർമത്തിലെ ജലാംശം നിലനിർത്താനും ഗ്രീൻ ടീ ഉത്തമമാണ്.
ഗ്രീൻ ടീയിലെ കഫീൻ വിശപ്പ് കുറയ്ക്കാനും തെർമോജെനിസിസ് എന്ന പ്രക്രിയയിലൂടെ കലോറി എരിയുന്നത് വേഗത്തിലാക്കാനും സഹായിക്കുമെന്നും പഠനം പറയുന്നു. ഗ്രീൻ ടീയിൽ കഫീൻ കുറവായതിനാൽ അത് നിങ്ങളുടെ ഉറക്കത്തെ തടസപ്പെടുത്തുകയില്ല. ചില ആളുകൾക്ക് ഗ്രീൻ ടീ നന്നായി ഉറങ്ങാൻ സഹായിക്കുന്നുവെന്ന് പഠനങ്ങൾ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക