ഇസ്രായേലിൽ കുടുങ്ങിയ ബോളിവുഡ് താരം നുസ്രത്ത് ബറൂച്ച ഇന്ത്യയിലേക്ക് തിരിച്ചു. സെപ്റ്റംബർ 28ന് ആരംഭിച്ച് ഒക്ടോബർ ഏഴിന് അവസാനിച്ച ഹൈഫ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഇന്ത്യ ഭാഗമായി ഇസ്രായേലിൽ എത്തിയ നടി ഇസ്രായേൽ- ഹമാം ആക്രമണത്തെ തുടർന്ന് ഇസ്രായേലിൽ കുടുങ്ങിക്കിടക്കുകയായിരുന്നു.
താരം ഇസ്രായേൽ വിമാനത്താവളത്തിൽ എത്തിയിട്ടുണ്ട് എന്നും ഉടൻ ഇന്ത്യയിൽ എത്തുമെന്നും ഇസ്രായേലിൽ നിന്നും നേരിട്ട് വിമാനം ലഭ്യമാകാത്തതിനാൽ കണക്റ്റിംഗ് ഫ്ലൈറ്റിലാകും താരം രാജ്യത്ത് എത്തുക എന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തങ്ങൾക്ക് നുസ്രത്തുമായി ബന്ധപ്പെടാൻ സാധിക്കുന്നില്ലെന്ന് നേരത്തെ താരത്തിന്റെ ടീമംഗങ്ങൾ അറിയിച്ചിരുന്നു.
ഹമാസിന്റെ സൈനിക വിഭാഗമായ അൽ ഖസാം ബ്രിഗേഡ്സ് ഇസ്രായേൽ അധിനിവേശത്തിന് തിരിച്ചടിയായി റോക്കറ്റ് ആക്രമണം നടത്തിയിരുന്നു. നാല് ഫലസ്തീനികൾ കൊല്ലപ്പെട്ടതിന്റെ പിന്നാലെയായിരുന്നു ഹമാസിന്റെ ആക്രമണം.
ഓപ്പറേഷൻ അയൺസ്വാഡ് എന്ന പേരിൽ ഇസ്രായേൽ വ്യോമാക്രമണവും ശനിയാഴ്ച തുടങ്ങി. ഹമാസിന്റെ ആക്രമണത്തിൽ ഇസ്രായേലിൽ 250 പേരും ഇസ്രായേലിന്റെ തിരിച്ചടിയിൽ 230 പേർക്കും ജീവൻ നഷ്ടമായി. 1500 ഓളം പേർക്ക് പരിക്കേറ്റു.
പ്രതികരിക്കാൻ ഇവിടെ എഴുതുക