നടൻ ഷാരൂഖാന് വധഭീഷണിയെ തുടർന്ന് വൈ പ്ലസ് കാറ്റഗറി സുരക്ഷ ഏർപ്പെടുത്തി. മഹാരാഷ്ട്ര സർക്കാർ ആണ് താരത്തിന് സുരക്ഷ ഏർപ്പെടുത്തിയിരിക്കുന്നത്. താരത്തിന്റെ അടുത്തിടെ പുറത്തിറങ്ങിയ ജവാൻ, പത്താൻ തുടങ്ങിയ രണ്ട് ചിത്രങ്ങളും വൻവിജയമായതോടെ അജ്ഞാതരിൽ നിന്ന് നിരന്തരമായി വധഭീഷണി സന്ദേശങ്ങൾ വന്നതിനെത്തുടർന്നാണ് വൈ പ്ലസ് കാറ്റഗറി സുരക്ഷ ഏർപ്പെടുത്തിയിരിക്കുന്നത്.
6 സുരക്ഷാ ഉദ്യോഗസ്ഥർ അടങ്ങുന്ന ടീം 24 മണിക്കൂറും ഷാരൂഖാന് ഒപ്പം ഉണ്ടാകും. ബോളിവുഡിലെ ബൈ പ്ലസ് കാറ്റഗറി സുരക്ഷയുള്ള മറ്റൊരു താരമാണ് സൽമാൻ ഖാൻ. കൂടാതെ അമിതാഭ് ബച്ചൻ, അമീർഖാൻ, അക്ഷയ് കുമാർ, അനുപം ഖേർ തുടങ്ങിയവർക്ക് എക്സ് സുരക്ഷയും ഉണ്ട്. അധോലോക ഗുണ്ടാ നേതാവായ ലോറൻസ് ബിഷ്ണോയി സംഘത്തിന്റെ ഭീഷണിയെ തുടർന്നാണ് സൽമാൻഖാന് വൈ പ്ലസ് സുരക്ഷ നൽകിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക