രാജ്യത്തെ കർഷകർക്ക് വരുമാന പിന്തുണ ഉറപ്പാക്കുന്നതിനു വേണ്ടി ആരംഭിച്ച പ്രധാനമന്ത്രി കിസാൻ സമ്മാൻ പദ്ധതി പ്രകാരം കേരളത്തിൽനിന്ന് അനർഹമായി ആനുകൂല്യം സ്വന്തമാക്കിയത് ആദായനികുതി അടയ്ക്കുന്നവരടക്കം 30416 പേർ. കേരള സംസ്ഥാനതല ബാങ്ക് സമിതിയുടെ യോഗത്തിലാണ് ഞെട്ടിപ്പിക്കുന്ന കണക്കുകൾ പുറത്തുവന്നത്.
അനർഹരായ 30416 പേരിൽനിന്ന് ആകെ 31.05 കോടി രൂപ തിരിച്ചുപിടിക്കാൻ ഉണ്ട്. ഇതിൽ 2.1 ഒന്നുകൂടി രൂപ ഇതിനകം തിരിച്ചുപിടിച്ചു കഴിഞ്ഞു. 30,416 പേരിൽ 21,018 പേരും ആദായ നികുതി അടയ്ക്കുന്നവരാണ്. ഇതിൽ 1,907 പേർ ചേർന്ന് 1.90 കോടി രൂപ തിരിച്ചടച്ചു.
ഓരോ വർഷവും പി എം കിസാൻ സമ്മാൻ നിധിയിലൂടെ 2000 രൂപ വീതം മൂന്ന് ഗഡുക്കളായി 2018 ഡിസംബർ ഒന്നു മുതൽ സർക്കാർ നൽകി വരുന്നുണ്ട്. പല സംസ്ഥാനങ്ങളിലും രാഷ്ട്രീയപ്രവർത്തകരും ഇടനിലക്കാരും ചില ഉദ്യോഗസ്ഥരും കർഷകരുടെ പേരിൽ പണം തട്ടുന്നത് കേന്ദ്രം നേരത്തെ കണ്ടെത്തിയിരുന്നു.
രണ്ട് ഹെക്ടർ വരെ ഭൂമിയുള്ള ചെറുകിട ഇടത്തരം കർഷകർക്കാണ് കേന്ദ്രസർക്കാർ സഹായം നൽകുന്നത്. അനർഹരെ ഒഴിവാക്കിയതിലൂടെ 10000 കോടി രൂപയോളം ദേശീയതലത്തിൽ സംരക്ഷിക്കാൻ കഴിഞ്ഞുവെന്ന് കേന്ദ്രം വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക