ഒട്ടുമിക്ക എല്ലാവർക്കും ഇഷ്ടമുള്ള ഒന്നാണ് പീസ. കടകളിൽ നിന്നും വാങ്ങുമ്പോൾ വളരെയധികം വില കൊടുക്കേണ്ടി വരും എന്നതിനാൽ പലരും അത് ഉപേക്ഷിക്കുകയാണ് പതിവ്. എന്നാൽ ഇനി വളരെ കുറഞ്ഞ ചെലവിൽ ഓവനോ കുക്കറോ ഒന്നുമില്ലാതെ വേഗത്തിൽ നമുക്ക് പിസ റെഡിയാക്കി എടുക്കാം. ബ്രഡ് ഉപയോഗിച്ചാണ് നമ്മൾ പിസ തയ്യാറാക്കുന്നത്.
ഇതിനായി ആദ്യം തന്നെ ഒരു സവാള, തക്കാളി, ക്യാപ്സിക്കം എന്നിവ കനം കുറച്ച് ചതുരാകൃതിയിൽ മുറിച്ചെടുക്കണം. കുറച്ച് ടൊമാറ്റോ സോസ് എടുത്ത് 4 ബ്രഡ് സ്ലൈസിൽ പുരട്ടിയെടുക്കാം.
പിന്നീട് ഒരു പാൻ അടുപ്പത്ത് വച്ച് ചൂടാക്കണം. ഇനി ഇതിലേക്ക് അല്പം ബട്ടർ ചേർത്ത് കൊടുക്കാം. ഇതിനു മുകളിലേക്ക് എടുത്തു വച്ചിരിക്കുന്ന ബ്രഡ് വെക്കണം. പിന്നീട് ഇതിനു മുകളിലേക്ക് നമ്മൾ അരിഞ്ഞു വച്ചിരിക്കുന്ന പച്ചക്കറികൾ നിരത്തി വെക്കാം. ഗ്രേറ്റ് ചെയ്തെടുത്ത ചീസ് മുകളിൽ വിതറി കൊടുക്കാം. അടച്ചുവെച്ച് കുറച്ചുനേരം വേവിച്ചെടുക്കാം. രുചികരമായബ്രഡ് പീസ റെഡി.
പ്രതികരിക്കാൻ ഇവിടെ എഴുതുക