തിരുവനന്തപുരം: ദോശ മാവിന്റേയും അപ്പം മാവിന്റേയും വില അഞ്ച് രൂപ മുതല്‍ 10 രൂപവരെ വര്‍ധനവ്. തിരുവനന്തപുരം ജില്ലയിൽ ഇന്ന് മുതലാണ് അരിമാവിന്റെ വിലയിൽ വർധനയുണ്ടായിരിക്കുന്നത്. അരിയുടേയും ഉഴുന്നിൻ്റേയും വില വര്‍ധിച്ചതിനാലാണ് അരിമാവിന്റെ വിലകൂട്ടിയത്.
കിലോയ്ക്ക് 100 രൂപയുണ്ടായിരുന്ന ഉഴുന്നിന്റെ വില 140 രൂപയായി ഉയർന്നിട്ടുണ്ട്. അപ്പത്തിനും ദോശമാവിനും ഉപയോഗിക്കുന്ന അരി 22 രൂപയിൽ നിന്ന് 40 രൂപയായുമാണ് ഉയർന്നത്. അരി മാവിന്റെ വില വർധന തിരുവനന്തപുരത്തെ സംബന്ധിച്ചിടത്തോളം വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ജില്ലയിൽ ഒരു ദിവസം ഒരു ലക്ഷം മുതല്‍ ഒന്നര ലക്ഷം വരെ അരിമാവ് വിൽപ്പന നടക്കുന്നുണ്ടെന്നാണ് ഉത്പാദാക്കൾ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക