ഷൈൻ ടോം ചാക്കോ, ഷെയിൻ നിഗം എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ‘ലിറ്റിൽ ഹാർട്സ്’ എന്ന ചിത്രത്തിന്റെ പൂജ കട്ടപ്പന ആനവിലാസം എന്ന സ്ഥലത്ത് വെച്ച് നടന്നു. നടൻ രഞ്ജി പണിക്കർ ഭദ്രദീപം തെളിച്ചു. സാന്ദ്ര തോമസും വിൽസൺ തോമസും ചേർന്ന് നിർമിക്കുന്ന ചിത്രമാണിത്. സാന്ദ്ര തോമസ് പ്രൊഡക്ഷന്റെ ബാനറിൽ ഒരുങ്ങുന്ന രണ്ടാമത്തെ ചിത്രമാണിത്.
എബി ട്രീസ പോൾ, ആന്റോ ജോസ് പെരേര എന്നിവർ ചേർന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഭീഷ്മ പർവ്വം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ അനഘ മരുതോരയാണ് നായിക. ധ്യാൻ ശ്രീനിവാസൻ, ബാബുരാജ്, ചെമ്പൻ വിനോദ് ജോസ്, ജാഫർ ഇടുക്കി, രഞ്ജി പണിക്കർ, മാലാ പാർവതി, രമ്യ സുവി, പൊന്നമ്മ ബാബു, പ്രാർത്ഥന സന്ദീപ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.
മലയോരമേഖലയുടെ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്. കളർഫുൾ കോമഡി എന്റർടൈനർ ആയിരിക്കും ചിത്രം. വ്യത്യസ്തമായ മൂന്ന് പേരുടെ പ്രണയവും ഇവരുടെ ജീവിതത്തിലേക്ക് കടന്ന് വരുന്ന ആൾക്കാരും തുടർന്ന് നടക്കുന്ന സംഭവങ്ങളുമാണ് ചിത്രം പറയുന്നത്.
ലിറ്റിൽ ഹാർട്സിന്റെ തിരക്കഥ ഒരുക്കുന്നത് രാജേഷ് പിന്നാടൻ ആണ്. കൈലാസ് മേനോനാണ് ചിത്രത്തിന്റെ സംഗീതസംവിധായകൻ. ക്യാമറ-ലുക്ക് ജോസ്. എഡിറ്റർ-നൗഫൽ അബ്ദുള്ള, പ്രൊഡക്ഷൻ ഹെഡ്-അനിറ്റാരാജ് കപിൽ, ക്രിയേറ്റീവ് ഹെഡ് -ഗോപികാ റാണി.
ക്രിയേറ്റീവ് ഡയറക്ടർ- ദിപിൽദേവ്, പ്രൊഡക്ഷൻ കൺട്രോളർ- ഡേവിസൺ സി ജെ, മേക്കപ്പ്- പ്രദീപ് ഗോപാലകൃഷ്ണൻ, കോസ്റ്റ്യൂം- അരുൺ മനോഹർ, ആർട്ട്- അരുൺ ജോസ്, കൊറിയോഗ്രഫി- റിഷ്ദാൻ അബ്ദുൾ റഷീദ്, പിആർഒ- മഞ്ജു ഗോപിനാഥ്, സ്റ്റിൽസ്- അനീഷ് ബാബു, ഡിസൈൻസ്- ഏസ്ത്തറ്റിക് കുഞ്ഞമ്മ.
പ്രതികരിക്കാൻ ഇവിടെ എഴുതുക