തിരുവനന്തപുരം ജില്ലയിൽ ജന്തു ജന്യരോഗമായ ബ്രൂസെല്ലോസിസ് സ്ഥിരീകരിച്ചതിനെ തുടർന്ന് ആരോഗ്യവകുപ്പ് ജാഗ്രത നിർദേശം നൽകി. തിരുവനന്തപുരം ജില്ലയിലെ വെമ്പായം വെറ്റിനാട് അച്ഛനും മകനും ആണ് രോഗം ബാധിച്ചത്. കന്നുകാലിയിൽ നിന്ന് രോഗം പകർന്നു എന്നാണ് ആരോഗ്യവകുപ്പിന്റെ നിഗമനം.
ക്ഷീണം, സന്ധിവേദന, പേശി വേദന, തലവേദന, പനി എന്നിവയെല്ലാമാണ് ജന്തുജന്യ രോഗമമായ ബ്രൂസെല്ലയുടെ ലക്ഷണങ്ങൾ. ചികിത്സ ആരംഭിച്ചുകഴിഞ്ഞാൽ മാസങ്ങൾക്കകം തന്നെ ഭേദമാക്കാൻ ആകുന്ന ബ്രൂസെല്ലയുടെ മരണനിരക്ക് രണ്ട് ശതമാനമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക